ഇഎസ്‌ഐസി മെഡിക്കല്‍ കോളേജില്‍ അവസരം, 311 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


 

ഇഎസ്‌ഐസി മെഡിക്കല്‍ കോളേജില്‍ അവസരം, 311 ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചു

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) സനത്‌നഗര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ 311 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഫാക്കല്‍റ്റി 77, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകള്‍- 11, ജൂനിയര്‍ കണ്‍സള്‍ട്ടന്റുകള്‍- 20, സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടന്റുകള്‍ -05, സീനിയര്‍ കണ്‍സള്‍ട്ടന്റുകള്‍- 05, റിസര്‍ച്ച് സയന്റിസ്റ്റുകള്‍ -02, കണ്‍സള്‍ട്ടന്റുകള്‍ -06, സീനിയര്‍ റസിഡന്റ്‌സ് -97, സീനിയര്‍ റസിഡന്റ്‌സ് (ബ്രോഡ് സ്‌പെഷ്യാലിറ്റി) -28 , ജൂനിയര്‍ റസിഡന്റ്സ് -23, ജൂനിയര്‍ റെസിഡന്റ്സ് (ബ്രോഡ് സ്പെഷ്യാലിറ്റി) -37 

എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


യോഗ്യത തസ്തികകളെ ആശ്രയിച്ച്, എംബിബിഎസ്, എംഎസ്സി, മെഡിക്കല്‍ പിജി ബിരുദം/പിജി ഡിപ്ലോമ (എംഡി, എംഎസ്, പിഎച്ച്ഡി), ബന്ധപ്പെട്ട വിഷയത്തില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള യോഗ്യത), ബന്ധപ്പെട്ട ജോലിയില്‍ പരിചയം എന്നിവയാണ് യോഗ്യത.


പേ സ്‌കെയില്‍ തസ്തികയെ ആശ്രയിച്ച്, 60,000 മുതല്‍ 2, 80,254 വരെ ആകെ സ്‌കോര്‍, അധ്യാപന പരിചയം, നീറ്റ് സ്‌കോര്‍ (2021) എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള അവസാന തീയതി 17.04.2022 ആണ്.



https://www.esic.nic.in/HOSPITALS

Post a Comment

Previous Post Next Post