മൾട്ടി 
ടാസ്‌കിങ്‌ 
സ്റ്റാഫ്‌, 
ഹവിൽദാർ 4000 
ഒഴിവ്‌

 സ്‌റ്റാഫ്‌  സെലക്ഷൻ കമീഷൻ (എസ്‌എസ്‌സി) മൾട്ടി ടാസ്‌കിങ്‌ സ്റ്റാഫ് (നോൺ ടെക്‌നിക്കൽ), ഹവിൽദാർ (നോൺ ടെക്‌നിക്കൽ) തസ്തികകളിലെ നാലായിരത്തിലധികം ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  ഹവിൽദാർ തസ്‌തികയിൽ മാത്രം 3603 ഒഴിവുണ്ട്‌.  യോഗ്യത എസ്‌എസ്‌എൽസി, അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം  18.  2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ലക്ഷദ്വീപ്‌, കർണാടകം, കേരളം ഉൾപ്പെടുന്ന കർണാടക–-കേരള റീജണിൽ കേരളത്തിൽ കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളാണ്‌ പരീക്ഷാകേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിക്കാം.  രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തീയതി ഏപ്രിൽ 30-. വിശദവിവരത്തിന്‌ https://ssc.nic.in/

Post a Comment

Previous Post Next Post