യുപിഎസ്‌സി 
അപേക്ഷ 
ക്ഷണിച്ചു

 കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഒഴിവിൽ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‌കീഴിൽ  ഡെപ്യൂട്ടി ഡയരക്ടർ ഓഫ്‌ മൈൻസ്‌ സേഫ്‌റ്റി (ഇലക്ട്രിക്കൽ) 8, സൂക്ഷ്‌മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ മന്ത്രാലയത്തിന്‌ കീഴിൽ അസിസ്‌റ്റന്റ്‌ ഡയരക്ടർ ഗ്രേഡ്‌ രണ്ട്‌ (ഇക്കണോമിക്‌ ഇൻവസ്‌റ്റിഗേഷൻ) 15, ഛണ്ഡീഗഡ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആൻഡ്‌ ഹോസ്‌പിറ്റലിൽ സീനിയർ ലക്‌ചറർ(ഒഫ്‌താൽമോളജി) 2, ഡൽഹി സർക്കാരിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ) 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌.   http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 14. വിശദവിവരത്തിന്‌ https://www.upsc.gov.in/

Post a Comment

Previous Post Next Post